ലോക് ഡൗണിൽ ബൈക്ക് പൊലീസ് പിടിച്ചെടുത്തിൽ മനംനൊന്ത് യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

ലോക് ഡൗണിൽ ബൈക്ക് പൊലീസ് പിടിച്ചെടുത്തിൽ മനംനൊന്ത് യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

0 1,150

ലോക് ഡൗണിൽ ബൈക്ക് പൊലീസ് പിടിച്ചെടുത്തിൽ മനംനൊന്ത് യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

ബൈക്ക് പൊലീസ് പിടിച്ചെടുത്തതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചിന്നക്കനാൽ സ്വദേശി വിജയ പ്രകാശാണ് മരിച്ചത്. പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ആത്മഹത്യാശ്രമത്തിനിടെ വിജയപ്രകാശിന് ശരീരത്തിൽ 75 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബിയിൽ ഉൾപ്പെട്ട അഞ്ച് ജില്ലകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഉത്തരവുകളിൽ തുടരുന്ന അവ്യക്തത ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

ഇളവുകളിൽ അടിമുടി ആശയക്കുഴപ്പമാണ്. ഇന്നലെ വൈകുന്നേരം പൊലീസ് മേധാവി ഇറക്കിയ വാർത്താക്കുറിപ്പിൽ ഗ്രീൻ സോണിൽപ്പെട്ട കോട്ടയം ഇടുക്കി ജില്ലകളിലും , ഓറഞ്ച് ബിയിൽ പ്പെട്ട 5 ജില്ലകളിലും ഇളവുകൾ എന്നായിരുന്നു അറിയിപ്പ്. ഡിജിപിയുടെ വാർത്താക്കുറിപ്പിന് പിന്നാലെ ഇരു ജില്ലകളിലെയും കളക്ടമാർ അറിയിച്ചത് ഇന്ന് ശുചീകരണം മാത്രമാണെന്നും ഇളവുകൾ നാളെ മുതലെന്നുമാണ്.