കന്യാസ്ത്രീയെ പീഢിപ്പിച്ചന്ന കേസിൽബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി

കന്യാസ്ത്രീയെ പീഢിപ്പിച്ചന്ന കേസിൽബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി

0 145

കന്യാസ്ത്രീയെ പീഢിപ്പിച്ചന്ന കേസിൽബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണം; വിടുതല്‍ ഹര്‍ജി തള്ളി

കോട്ടയം: കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോട്ടയം അഡീഷണൽ സെക്ഷൻസ് ജില്ലാ കോടതി തള്ളി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരേ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസറ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് ഫ്രാങ്കോയുടെ വിടുതൽ ഹർജി കോടതി തള്ളിയത്.

വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യവും ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കേണ്ട ആവശ്യമുണ്ടെന്ന് അറിയിച്ച കോടതി മാർച്ച് 24ന് ഈ വിഷയത്തിൽ വാദം കേൾക്കാമെന്നും വ്യക്തമാക്കി. അതേസമയം വിടുതൽ ഹർജി തള്ളിയ നടപടിയെ ചോദ്യംചെയ്ത് ബിഷപ്പ് മേൽക്കോടതിയെ സമീപിച്ചേക്കും.
;

Get real time updates directly on you device, subscribe now.