കോ​വി​ഡ്: ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റുകളുടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം വെ​ട്ടി​ച്ചു​രു​ക്കി

0 963

 

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റുകളുടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം പ​രി​ഷ്ക​രി​ച്ചു. രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചുവ​രെ മാ​ത്ര​മാ​യി​രി​ക്കും ഇ​നി മദ്യശാലകള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബാ​റു​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ബാ​റി​ലെ കൗ​ണ്ട​റു​ക​ള്‍ വ​ഴി മ​ദ്യ വി​ല്‍​പ​ന അ​നു​വ​ദി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ചി​ന്തി​ക്കും. ബാ​റി​നു​ള്ളി​ല്‍ ക​യ​റി​യി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന നി​ല അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കിയിരുന്നു.

മ​ദ്യം വാ​ങ്ങി​ക്കൊ​ണ്ടു​പോ​കാ​ന്‍ ബാ​റു​ക​ളി​ല്‍ കൗ​ണ്ട​റു​ക​ള്‍ തു​ട​ങ്ങു​ന്ന കാ​ര്യ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.പി.രാമകൃഷണന്‍ വ്യക്തമാക്കിയിട്ടുണ്ട്.