വേട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേട് ചൂണ്ടികാട്ടി ബി ജെ പി പ്രവർത്തകർ ഇരിട്ടി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

0 783

വേട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേട് ചൂണ്ടികാട്ടി ബി ജെ പി പ്രവർത്തകർ ഇരിട്ടി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

ഇരിട്ടി നഗരസഭയിലെ വിവിധ വാർഡുകളിലായി ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്നവരുടേത് ഉൾപ്പെടെ ബി.ജെ.പി വോട്ടുകൾ വ്യാപകമായി തള്ളുകയും, രണ്ട് പഞ്ചായത്തുകളിലായും, വാർഡുകളിലുമായുള്ള ഇടതുപക്ഷ വോട്ടുകൾ നിലനിർത്തുകയും ചെയ്യുന്നുവെന്നാരോപിച്ചാണ് ബി ജെ പി പ്രവർത്തകർ നഗരസഭ സെകട്ടറിയെ ഉപരോധിച്ചത്. രേഖാമൂലം നൽകിയ പരാതി പോലും പരിഗണിക്കാത്തതിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ജില്ലാ ഭരണകൂടത്തിനും , തിരഞ്ഞെടുപ്പ് കമ്മീഷനും ഉൾപ്പെടെ പരാതി നൽകുമെന്നും സമരത്തിന് നേതൃത്വം നൽകിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറ പറഞ്ഞു. അതേ സമയം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ പരാതിയിൽ അടിസ്ഥാനമില്ലെന്നും, ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും നഗരസഭാ സെക്രട്ടറി അൻസൽ ഐസക് പറഞ്ഞു.ബി ജെ പി പ്രവർത്തകരായ ശശീന്ദ്രൻ ചാവശ്ശേരി, വിവേക് കീഴൂർ, രാജേഷ് പുന്നാട് എന്നിവർ നേതൃത്വം നൽകി.