ചെങ്കല്ലിന് അന്യായമായി വിലവർദ്ധനവ്- ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം മേഖലയിലെ ചെങ്കല്‍പ്പണകള്‍ ഉപരോധിച്ചു

0 1,437

പേരാവൂര്‍: ചെങ്കല്ലിന് അന്യായമായി വില വര്‍ധിപ്പിച്ചു എന്നാരോപിച്ച് ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം മേഖലയിലെ ചെങ്കല്‍പ്പണകള്‍ ഉപരോധിച്ചു. ബി.ജെ.പി പേരാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി ജി സന്തോഷ്,ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി മുതലപ്ര എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്.ചെങ്കല്ലിന് അന്യായമായി രണ്ടു രൂപ മുതല്‍ നാലു രൂപ വരെ വില വര്‍ധിപ്പിച്ചു എന്നാരോപിച്ചാണ് ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം മേഖലയിലെ ചെങ്കല്‍പ്പണകള്‍ ഉപരോധിച്ചത്.ചെങ്കല്‍ വില വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എംആര്‍ സുരേഷ് ചെങ്കല്‍ ഓണേഴ്‌സ് അസോസിയേഷന് കത്തു നല്‍കിയെങ്കിലും വില കുറയ്ക്കുന്നതു സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഉപരോധസമരവുമായി ബിജെപി രംഗത്തെത്തിയത്