കൊ​റോ​ണ വൈ​റ​സി​നെ ഇല്ലാതാക്കാൻ ഗോ​മൂ​ത്ര​വും ചാ​ണ​ക​വും: ബി​ജെ​പി എം​എ​ല്‍​എ

0 117

 

 

ഗു​വാ​ഹ​ത്തി: ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ച്ച്‌ കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ. ആ​സാ​മി​ലെ ബി​ജെ​പി എം​എ​ല്‍​എ സു​മ​ന്‍ ഹ​രി​പ്രി​യ​യു​ടേ​താ​ണ് പു​തി​യ പ്രസ്താവന. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കാ​ന്‍​സ​ര്‍ പോ​ലു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ള്‍ ഭേ​ദ​മാ​ക്കാ​ന്‍ ഗോ​മൂ​ത്ര​വും ചാ​ണ​ക​വും സ​ഹാ​യ​ക​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ചാ​ണ​കം വ​ള​രെ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. അ​തു​പോ​ലെ ഗോ​മൂ​ത്രം ത​ളി​ക്കു​ന്പോ​ള്‍ അ​ത് ഒ​രു പ്ര​ദേ​ശ​ത്തെ ശു​ദ്ധീ​ക​രി​ക്കു​ന്നു. അ​തു​പോ​ലെ ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ച്ച്‌ കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് താ​ന്‍ വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും സു​മ​ന്‍ പ​റ​ഞ്ഞു. ക​ന്നു​കാ​ലി ക​ട​ത്തി​നെ കു​റി​ച്ച്‌ നി​യ​മ​സ​ഭ​യി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് സു​മ​ന്‍ ഹ​രി​പ്രി​യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്കി​ട​യി​ല്‍ ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ ശാ​സ്ത്രീയ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. പ​ശു​ക്ക​ള്‍ വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും സു​മ​ന്‍ ഹ​രി​പ്രി​യ കൂ​ട്ടി​ച്ചേ​ര്‍​ത്തു.