മണിപ്പൂരിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി;1400 പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

0 1,240

 

മണിപ്പൂരിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി 1400 പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ഇംഫാൽ വെസ്റ്റിലെ നൗരിയ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി എസ് മനാട്ടൻ പ്രവർത്തകരെ സ്വീകരിച്ചു. നേരത്തേ 780 ബി.ജെ.പി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നിരുന്നു.നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയായി പ്രവർത്തകരുടെ പാർട്ടി വിടൽ. ബി.ജെ.പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത് മുതൽ വലിയ പ്രതിഷേധം പാർട്ടിക്കകത്ത് ഉടലെടുത്തിരുന്നു. ഈ പ്രതിഷേധം തെരുവിലേക്ക് എത്തുകയും സ്വന്തം പാർട്ടി ഓഫീസുകൾ വരെ പ്രവർത്തകർ തകർത്തിരുന്നു. ഇതിന് ശേഷമാണു പ്രവർത്തികർ കൂട്ടാതെ കോൺഗ്രസിലെ ചേക്കേറിയത്.

ഇന്നത്തെ സർക്കാർ ജനങ്ങളുടെ സർക്കാരല്ലെന്നും മിക്ക നേതാക്കളും അഴിമതി നടത്തി സ്വന്തം നേട്ടത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മനാട്ടൻ ആരോപിച്ചു. പാർട്ടിക്കകത്ത് ആഭ്യന്തര കലഹം രൂക്ഷമാണെങ്കിലും ഇത്തവണയും അധികാര തുടർച്ച നേടുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.തനിച്ചാണ് ബി.ജെ.പി ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

അതേസമയം, മറുവശത്ത് കോൺഗ്രസ് ആറ് ബി.ജെ.പി ഇതര പാർട്ടികളുമായി സഖ്യത്തിലാണ് മത്സരം. ഇത് ഗുണം ചെയ്യുമെന്ന പ്രതീക്ഷ കോൺഗ്രസിനുമുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പിക്കൊപ്പം നിന്ന നാഷണൽ പീപ്പിൾസ് പാർട്ടിയും നാഗാ പീപ്പിൾസ് ഫ്രണ്ടും ലോക് ജനശക്തി പാർട്ടിയും ഒറ്റയ്ക്കാണ് മത്സരം.