ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ആർ എസ് എസ് പ്രവർത്തകനെതിരെ കേസെടുത്തു

0 1,076

കോഴിക്കോട് മണിയൂരില്‍ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കറ്റ ആർ എസ് എസ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഹരി പ്രസാദിനെതിരെയാണ് വടകര പൊലിസ് കേസെടുത്തത്. വടകര ചെരണ്ടത്തൂരിൽ ഇന്നലെ വൈകീട്ടാണ് സ്ഫോടനം ഉണ്ടായത്.

പരിക്കേറ്റ ഹരിപ്രസാദിന്‍റെ നില ഗുരുതമായി തുടരുകയാണ്. ഇന്നലെ വൈകുന്നേരമാണ് ബോംബ് പൊട്ടിത്തെറിച്ച് ചെരണ്ടത്തൂർ മൂഴിക്കൽ സ്വദേശി ഹരിപ്രസാദിൻ്റെ കൈപ്പത്തി തകർന്നത്. ഗുരുതരമായി പരിക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ബോംബ് സ്ഫോടനം നടന്ന വീട് പരിശോധിച്ച പൊലീസിന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് വടകര പൊലീസ് അറിയിച്ചു.