കളി മറന്ന് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റു

0 5,668

കളി മറന്ന് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റു

 

പനാജി: ഐ.എസ്.എല്ലിൽ സീസണിലെ രണ്ടാം നേർക്കുനേർ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് ജംഷഡ്പൂർ എഫ്.സി. മത്സരത്തിൽ രണ്ടു പെനാൽറ്റികൾ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.

ഗ്രെഗ് സ്റ്റുവാർട്ട് കളിയുടെ 45, 48 മിനിറ്റുകളിൽ ലഭിച്ച രണ്ടു പെനാൽറ്റികളും ബ്ലാസ്റ്റേഴ്സിന്‍റെ വലയിലെത്തിച്ചു. 53ാം മിനിറ്റിൽ ഡാനിയൽ ചിമ മൂന്നാമത്തെ ഗോളും നേടി. ഇതോടെ പോയിന്‍റ് പട്ടികയിൽ ജംഷഡ്പൂർ രണ്ടാമതെത്തി. 14 കളിയിൽനിന്ന് 25 പോയിന്‍റ്. ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി.