ആയുഷ് ക്ലബ്ബുകളുടെ ബ്ലോക്ക്‌ തല ഉദ്ഘാടനം മാനന്തവാടിയിൽ സംഘടിപ്പിച്ചു

0 203

മാനന്തവാടി: ബ്ലോക്ക്‌ പഞ്ചായത്ത്‌ ആയുഷ് ക്ലബ്ബുകളുടെ ഉദ്ഘാടനം ദ്വാരക എ.യു.പി സ്കൂളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷനായി. നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്കൂളുകളിലായാണ് നടക്കുക. ദ്വാരക എ.യു.പി സ്കൂൾ, ഗവ. യു. പി സ്കൂൾ കരിങ്ങാലി, കുഞ്ഞോം എ.യു.പി സ്കൂൾ, സർവോദയ എ.യു.പി സ്കൂൾ പോരൂർ, ഗവ. ആശ്രമം സ്കൂൾ തിരുനെല്ലി എന്നീ സ്കൂളുകളിലാണ് ഈ വർഷം പദ്ധതി നടപ്പിലാക്കുന്നത്.

നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. അനീന പി. ത്യാഗരാജ് പദ്ധതി വിശദീകരണം നടത്തി. ഫാ. ഷാജി മുളകുടിയാങ്കൽ പദ്ധതിയുടെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.
ദ്വാരക എ.യു.പി സ്കൂൾ പ്രധാന അധ്യാപകൻ ഷോജി ജോസഫ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കല്യാണി, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ, എടവക ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്, ദ്വാരക എ.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ മനു ജി. കുഴിവേലി, പടിഞ്ഞാറത്തറ ഗവ. ആയുർവേദ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. പി. മുഹമ്മദ് ഫൈസൽ, ആയുഷ് ക്ലബ്ബ്‌ കോഡിനേറ്റർമാരായ ടോമി മാത്യു, ഇ.പി സഫീർ, റിൻസ് ജോസഫ്, വി.ജെ സൂസൻ, കെ.വി ത്രേസ്യ, ഡോ. സിജോ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

Get real time updates directly on you device, subscribe now.