കേളകം: തലശ്ശേരി മലബാർ ക്യാൻസർ സെന്റർ പോൾ ബ്ലഡ്, കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് 27 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. കേളകം സബ് ഇൻസ്പെക്ടർ ജാൻസി മാത്യു രാവിലെ 10 മണിക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് മുഖ്യാതിഥിയായി പങ്കെടുക്കും. രക്തം ദാനം ചെയ്യാൻ തയ്യാറുള്ളവർ രാവിലെ 10.30 നും 12 മണിക്കും ഇടയിൽ സ്കൂളിൽ എത്തിച്ചേരണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.