മാനന്തവടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്ത ക്ഷാമം പരിഹരിക്കുന്നതിനായി ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘രക്തദാനസേന’ രക്തദാന ക്യാമ്പ് നടത്തി. വിവിധ മേഖല കമ്മിറ്റികളിൽ നിന്നുമായി 26 പ്രവർത്തകർ രക്തം നൽകി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ ആർ, പ്രസിഡന്റ് അജിത്ത് വർഗ്ഗീസ്, ജില്ലാ കമ്മിറ്റി അംഗം ബബീഷ് വി ബി, എ കെ റൈഷാദ്, അഖിൽ കെ, നിരഞ്ജന, നിതിൻ കെ സി, സിനാൻ, ലിജീഷ്, ഷാനവാസ് എന്നിവർ നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ തുടർച്ചയായി ക്യാമ്പുകൾ നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.