ബി.ജെ.പി. നേതാവിന്റെ കടയ്ക്കുമുന്നില്‍ റീത്ത് വെച്ചു; പ്രതിഷേധം വ്യാപകം
ചെറുകുന്ന് : ബി.ജെ.പി. നേതാവിന്റെ കടയ്ക്കുമുന്നില്‍ നേതാവിന്റെ ചിത്രസഹിതം റീത്ത്. ബി.ജെ.പി. കല്യാശ്ശേരി മണ്ഡലം സെക്രട്ടറി കണ്ണപുരം മൊട്ടമ്മല്‍ സ്വാമിമoത്തിന് സമീപം പച്ചക്കറിക്കച്ചവടം നടത്തുന്ന ചേണിച്ചേരി വളപ്പില്‍ സുമേഷിന്റെ കടയുടെ മുന്നിലാണ് റീത്ത് വെച്ചത്.
ഞായറാഴ്ച രാവിലെ കട തുറക്കാന്‍വന്നപ്പോഴാണ് പച്ചക്കറി ഇട്ടുവെക്കുന്ന സ്റ്റാന്‍ഡില്‍ സുമേഷിന്റെ ചിത്രസഹിതം റീത്ത് കണ്ടത്. സുമേഷ് ബലിദാനി എന്ന ബോര്‍ഡോടുകൂടിയ റീത്താണ് ഉണ്ടായിരുന്നത്. ഇതുസംബന്ധിച്ച് സുമേഷ് കണ്ണപുരം പോലീസില്‍ പരാതി നല്‍കുകയും പ്രിന്‍സിപ്പല്‍ എസ്.ഐ. ടി.വി. ബിജു പ്രകാശിന്റെ നേതൃത്വത്തില്‍ പോലീസെത്തി സ്ഥലം പരിശോധിക്കുകയുംചെയ്തു.