കോവിഡ്- 19 (കൊറോണ ) ;പഞ്ചായത്ത് തല ടാസ്ക് ഫോഴ്സ് രൂപവൽകരിച്ചു. കേളകത്ത്പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പിൻ്റെ നേത്യത്വത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു

0 84

കോവിഡ്- 19 (കൊറോണ ) ;പഞ്ചായത്ത് തല ടാസ്ക് ഫോഴ്സ് രൂപവൽകരിച്ചു. കേളകത്ത്പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പിൻ്റെ നേത്യത്വത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചു

കേളകത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പിൻ്റെ നേത്യത്വത്തിൽ കോവിഡ്- 19 (കൊറോണ ) ബോധവൽക്കരണം സംഘടിപ്പിച്ചു. കേളകം വ്യാപാരഭവനിൽ നടന്ന പരിപാടി ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.ജി രാജീവൻ, ഡോ.കെ.അശ്വിൻ പഞ്ചായത്തംഗം തങ്കമ്മ സ്കറിയ, ജാൻസി തോമസ്, കേളകം പോലീസ് ഗ്രേഡ് എസ് ഐ കെ.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു .പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ,വില്ലേജ് അധികൃതർ, കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപവൽകരിച്ചു.