ഫിറ്റ്‌നസ് സെന്ററുകള്‍ അടച്ചിടാനുള്ള നീക്കത്തിനെതിരെ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ രംഗത്ത്

0 1,047

മാനന്തവാടി: ഫിറ്റ്‌നസ് സെന്ററുകള്‍ അടച്ചിടാനുള്ള നീക്കത്തിനെതിരെ ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ രംഗത്ത്. സാമൂഹ്യ അകലം പാലിച്ച് പത്ത് പേരെ വെച്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കാനുള്ള നടപടി ഉണ്ടാവണമെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.കൃഷ്ണകുമാറും നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജിംനേഷ്യം ആവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കണമെന്നും ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍.  വ്യായാമം വഴി ആരോഗ്യവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെജിംനേഷ്യങ്ങളും ഫിറ്റ്‌നസ് സെന്ററുകളും പ്രവര്‍ത്തിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിന് മാത്രമെ പകര്‍ച്ചവ്യാധികളെയും മറ്റ് രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിയു എന്ന സത്യം നിലനില്‍ക്കെ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഫിറ്റ്‌നസ് സെന്ററുകള്‍ അടച്ചിടണമെന്ന പറയുന്നത് ന്യായിക്കരിക്കാന്‍ കഴിയില്ല.

ബസ്സുകള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, എന്തിനേറെ ബീവറേജസ് ഔട്ട് ലെറ്റില്‍ പോലും ആളുകള്‍ ഒരു നിയന്ത്രണവുമില്ലാതെ തിങ്ങി നിറയുമ്പോള്‍ നിശ്ചിത അകലവും ആരോഗ്യ സംരക്ഷണവും ഉറപ്പ് വരുത്തുന്ന ഫിറ്റ്‌നസ് സെന്ററുകള്‍ അടയ്ക്കണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല. അതുകൊണ്ട് തന്നെ പത്ത് പേരെ വെച്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന സെക്രട്ടറി എം.കെ.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ എ.പ്രസാദ്, പി.ആര്‍.ലതീഷ്, വി.പി.ഷിനോജ്, പി.ഡി. വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.