ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി

0 226

പരിയാരം: പരിയാരം ഗ്രാമ പഞ്ചായത്ത് മാവിച്ചേരി പച്ചേനി വാർഡുകളിൽ ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി. മാവിച്ചേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ പരിപാടി ഉദ്ഘാടനം ചെയ്തു. പച്ചേനിയിൽ ബൊക്കാഷി ബക്കറ്റ് വിതരണം ഉദ്ഘാടനം വാർഡ് മെമ്പർ എ.കെ.സുജിന നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി രജനി, വാർഡ് മെമ്പർ എം ബാലകൃഷ്ണൻ വി ഇ ഒ ലിജു തുടങ്ങിയവർ പങ്കെടുത്തു.