. കണ്ണൂർ വായനശാലകൾക്ക് പുസ്തക വിതരണം നടത്താൻ ലോക്ക്ഡൗണിൽ ഇളവ്. പുസ്തകം വിതരണം ചെയ്യാൻ മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വായനശാലകൾ സംവിധാനം ഒരുക്കണമെന്ന് ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. നേരത്തെ നിർത്തി വെച്ച വനിതാ പുസ്തക വിതരണ പദ്ധതി വീണ്ടും പുനരാരംഭിക്കണം. വായനശാലകളിൽ ആളുകൾ കൂടാതെ വീടുകളിൽ പുസ്തകം വിതരണം ചെയ്യാൻ ലൈബ്രറിയൻമാർ തയ്യാറാകണമെന്നും കൗൺസിൽ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു