അതിർത്തി തുറന്ന് ആംബുലൻസ് കടത്തി വിട്ടു;തസ്ലീമക്ക് ചികിത്സ കിട്ടും

0 464

കാസർഗോഡ്: തലപ്പാടി അതിർത്തി വഴി മംഗളൂരുവിലേക്ക്‌ രോഗിയുമായി ആംബുലൻസ് കടത്തി വിട്ടു.കർണാടക അതിർത്തി അടച്ച ശേഷം ആദ്യത്തെ ആംബുലൻസ് ആണ് ഇപ്പൊൾ കടത്തി വിടുന്നത്.കാസർഗോഡ് സ്വദേശിനി തസ്ലീമയാണ് ചികിത്സക്ക് പോയത്. തലയിലെ ഞരമ്പ് പൊട്ടുന്ന അസുഖമാണ് തസ്ലീമക്ക്. തസ്ലീമയും രണ്ടു പേരെയും ആണ് കടത്തി വിട്ടത്. മെഡിക്കൽ സംഘത്തിന്റെ പരിശോധനക്ക് ശേഷമാണ് ആംബുലൻസ് കടത്തിവിട്ടത്.