ഇരു മുന്നണികളും കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് മാത്രമല്ല നാടിൻറെ വികസനവും മുരടിപ്പിച്ചു – എ.പി. അബ്ദുള്ളക്കുട്ടി
ഇരു മുന്നണികളും കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് മാത്രമല്ല നാടിൻറെ വികസനവും മുരടിപ്പിച്ചു – എ.പി. അബ്ദുള്ളക്കുട്ടി
ഇരിട്ടി: എൽ ഡി എഫും , യു ഡി എഫും കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് മാത്രമല്ല നാടിന്റെ വികസനവും മുരടിപ്പിച്ചെന്ന് ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി . ബി ജെ പി ഇരിട്ടി ഏരിയാ തിരഞ്ഞെടുപ്പ് ശിൽപ്പശാല ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ബി ജെ പി മുസ്‌ലിം വിരുദ്ധ പാർട്ടിയാണെന്നത് ഒരു നുണ പ്രചാരണം മാത്രമാണ്. ഭാരതമാതാവിന്റെ ചിത്രത്തിന് മുന്നിൽ കൈകൂപ്പിയ തന്നെ ആ ചിത്രം പ്രചരിപ്പിച്ച് രാഷ്ട്രീയമല്ല മതമാണ് അബ്ദുള്ളക്കുട്ടി മാറിയതെന്ന് പറഞ്ഞ് മതവികാരമിളക്കിവിടാൻ ഇത്തരം ശക്തികൾ ശ്രമിച്ചു. ഇസ്ലാമിക ചിഹ്നങ്ങൾ ഉപയോഗിച്ച് വികാരം കൊള്ളിച്ച് ദേശദ്രോഹ പ്രവർത്തനം നടത്തുന്ന സംഘമായി സി പി എം മാറിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കീഴൂർ നിവേദിതാ വിദ്യാലയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്ന ശിൽപ്പശാലയിൽ ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് എം. ആർ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിജേഷ് അളോറ മുനിസിപ്പാലിറ്റി ക്കെതിരെയുള്ള കുറ്റപത്രവും, ജനറൽ സിക്രട്ടറി സത്യൻ കൊമ്മേരി വരും തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വികസന രേഖയും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, കൗൺസിലർ പി. രഘു, കെ. ജയപ്രകാശ്, വിവേക് കീഴൂർ എന്നിവർ പ്രസംഗിച്ചു.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭയിൽ മൂന്നിടത്താണ് ശിൽപ്പശാല നടന്നത്. കീഴൂരിനെക്കൂടാതെ പുന്നാട് നിവേദിതാ വിദ്യാലയം, ആവട്ടി , പേരാവൂർ നിയോജകമണ്ഡലത്തിലെ കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ശില്പശാലകൾ നടന്നു.
പുന്നാട് നിവേദിതാ വിദ്യാലയത്തിൽ നടന്ന തിരഞ്ഞെടുപ്പ് ശിൽപ്പശാല ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി ഏറിയാ പ്രസിഡന്റ് ഷൈജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.എം. രവീന്ദ്രൻ കുറ്റപത്രവും പി.വി. ദീപ വികസന രേഖയും അവതരിപ്പിച്ചു. എ.പി. അബ്ദുള്ളകുട്ടി സമാപന പ്രസംഗം നടത്തി.
മറ്റിടങ്ങളിൽ നടന്ന ശിൽപ്പശാലകളിൽ മണ്ഡലം ഭാരവാഹികളായ സി. ബാബു, എൻ. വി. ഗിരീഷ്, പി.ജി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.