തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് സഹീര്‍ ഖാനും വസിം അക്രമും : മുഹമ്മദ് ഷമി

0 550

തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് സഹീര്‍ ഖാനും വസിം അക്രമും : മുഹമ്മദ് ഷമി

തന്റെ ബൗളിങ്ങിനെ രൂപപ്പെടുത്തിയത് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാനും മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ വസിം അക്രമുമാണെന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. അതെ സമയം വളര്‍ന്നു വരുന്ന സമയത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍, വസിം അക്രം എന്നിവരെ ഇഷ്ട്ടമായിരുന്നുവെന്നും ഷമി പറഞ്ഞു.

ബൗളര്‍മാരുടെ കാര്യത്തില്‍ താന്‍ ഇപ്പോഴും സഹീര്‍ ഖാന്റെ ബൗളിംഗ് ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ വരുമ്ബോള്‍ താന്‍ വസിം ആക്രമിന്റെ ബൗളിംഗ് കാണാറുണ്ടായിരുന്നുവെന്നും ഷമി പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി പരിശീലക സംഘത്തില്‍ വസിം അക്രമ ഉണ്ടായിരുന്നുവെന്നും ഇത് തനിക്ക് ഒരുപാട് ഗുണം ചെയ്‌തെന്നും ഷമി പറഞ്ഞു.
സഹീര്‍ ഖാനോടൊപ്പം ഒരുപാട് ഒരുമിച്ച്‌ കളിച്ചിട്ടില്ലെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സില്‍ വെച്ച്‌ സഹീര്‍ ഖാന്റെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഷമി പറഞ്ഞു.