ബ്രഹ്മഗിരി വയനാട് കോഫി  വിപണന ഉദ്ഘാടനം നടന്നു

0 688

ബ്രഹ്മഗിരി വയനാട് കോഫി  വിപണന ഉദ്ഘാടനം നടന്നു

അന്താരാഷ്ട്ര കോഫി ദിനാചരണത്തോടനുബന്ധിച്ച് ബ്രഹ്മഗിരി വയനാട് കോഫി വിപണനം ആരംഭിച്ചു.കോഫി ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലാതലത്തിലും, ഗ്രാമ പഞ്ചായത്ത് തലത്തിലും കോഫി ദിനാചരണം സംഘടിപ്പിച്ചു. കോഫി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് നിര്‍വഹിച്ചു. തവിഞ്ഞാല്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈമ ,സി ഡി എസ് പ്രസിഡന്റ് ശാന്ത,ഷജിത്,ഷബിത, റഫീഖ്,കൃഷി ഓഫീസര്‍ സുനില്‍ ,ബീന വര്‍ഗീസ് ബെന്നി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.