ബ്രഹ്മഗിരി വയനാട് കോഫീ പഞ്ചായത്തുതല വിപണനോദ്ഘാടനം
കോറോം : വയനാട്ടിലെ കാപ്പികര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ബ്രഹ്മഗിരി വയനാട് കോഫിയുടെ പഞ്ചായത്തുതല വിപണനോദ്ഘാടനം തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു നിര്‍വ്വഹിച്ചു. കോറോം ദോഹ പാലസില്‍ നടന്ന പരിപാടിയില്‍ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വിസി സലീം അധ്യക്ഷത വഹിച്ചു. അഷ്‌കര്‍ അലി ,കൃഷി ഓഫീസര്‍ മുഹമ്മദ് ഷഫീഖ് , എ എം ശങ്കരന്‍ മാസ്റ്റര്‍,പി വെള്ളന്‍, വി കെ രണദേവന്‍, സിന്ധു ചന്ദ്രശേഖരന്‍, മൊയ്തു പി എന്നിവര്‍ സംസാരിച്ചു സംഘാടക സമിതി ചെയര്‍മാന്‍ വേണു മുള്ളോട്ട് സ്വാഗതവും എന്‍ മുരളീധരന്‍ നന്ദിയും പറഞ്ഞു