ബ്രഹ്മപുരം ഉപകരാര്‍: മകന് ബന്ധമില്ലെന്ന കോൺഗ്രസ് നേതാവ് എൻ.വേണുഗോപാലിന്റെ വാദം പൊളിയുന്നു; ഒപ്പ് വെച്ചതിന്‍റെ രേഖകള്‍ പുറത്ത്

0 363

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ ഉപകരാറുമായി ബന്ധമില്ലെന്ന കോൺഗ്രസ് നേതാവ് എൻ.വേണുഗോപാലിന്റെ വാദം പൊളിയുന്നു. എൻ.വേണുഗോപാലിന്റെ മകൻ വി വിഘ്‌നേഷ് ഉപകരാറിൽ  ഒപ്പുവെച്ചതിന്റെ രേഖകൾ പുറത്ത്.

അതേസമയം ഉപകരാറുമായി മകന് ബന്ധമില്ലെന്ന് എൻ വേണുഗോപാൽ ആവര്‍ത്തിക്കുകയാണ്. ഉപകരാർ ലഭിച്ച കമ്പനി അരാഷ് മീനാക്ഷിയുടെ എം ഡി വെങ്കിട് മകന്റെ അടുത്ത സുഹൃത്താണ്. ഈ സാഹചര്യത്തിൽ സാക്ഷിയായി ഒപ്പിട്ടുണ്ടാകാം. അല്ലാതെ മറ്റൊരു രീതിയിലുള്ള ബന്ധവും തനിക്കോ മകനോ ഉപകരാറുമായി ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

താനോ മകനോ ഇത് സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ല. തനിക്ക് ഉപകരാർ എന്താണെന്ന് പോലും അറിയില്ല. താൻ ഉപകരാർ കണ്ടിട്ടില്ല.  ഇതിൽ കൂടുതൽ ഒന്നും തനിക്ക് അറിയില്ല എന്നുള്ള നിലപാടാണ് അദ്ദേഹം പിന്നീട് എടുത്തത്..