ബ്രേക്ക് ദ ചെയിൻ പരിപാടിക്ക് തുടക്കമായി

0 221

 

കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കോവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൈകഴുകൽ ബോധവൽക്കരണ പരിപാടി നടന്നു. ഹാന്റ് സാനിറ്റെ സർ ഉപയോഗിച്ചു കൊണ്ടുള്ള കൈ കഴുകൽ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ദ ചെയിൻ കോർണർ കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ചു. പബായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ബ്രേക്ക് ദ ചെയിൻ കോർണർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സെലിൻ മാണി ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ ഓഫീസർ Dr. സദാനന്ദൻ വിശദീകരണം നടത്തി ,വാർഡ് മെമ്പർ മാർ’ ആശ പ്രവർത്തകർ, വ്യാപാരി വ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത്, കോറോണ ബാനറുകളും നോട്ടീസുകളും വിതരണം ചെയ്യുത് ‘ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ.അഗസ്റ്റിൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ,ജെ.എച്ച്.ഐ.മാരായ ഷൈനേഷ്, റിയാസ്, സന്തോഷ്, സുനിൽ ,പി.എച്ച് എൻ. കാതറിൻ എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.