കൊട്ടിയൂർ ഐ.ജെ.എം.എച്ച്.എസ്.എസിൽ ബ്രേക്ക്‌ ദി  ചെയിൻ  ക്യാമ്പയ്‌ൻ നടന്നു

0 137

 

കൊട്ടിയൂർ: കോറോണ വൈറസിനെ ചെറുക്കുന്നതിനുള്ള Break the chain campaign നടന്നു. ഇന്നു SSLC പരീക്ഷയ്ക്ക് വന്ന മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകി കൊണ്ട് ഈ പരിപാടി നടത്തുകയുണ്ടായി. തുടർന്ന് കോവിഡ് – 19 നെതിരെ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചുള്ള ബോധവൽക്കരണവും നടന്നു.
സ്കൂൾ സന്ദർശനത്തിനെത്തിയ തലശ്ശേരി ജില്ലാ വിദ്യഭ്യാസ ഓഫീസർ ശ്രീ ശശീന്ദ്ര വ്യാസ്, ഇരിട്ടി AEO ശ്രീമതി. വിജയലക്ഷ്മി. മട്ടന്നൂർ AEO ശ്രീമതി അംബിക , ശ്രീ സന്ദീപ് എന്നിവരും ഇതിൽ പങ്കുചേർന്നു. HM ശ്രീ ടി.ടി സണ്ണി , ഡെ. ചീഫ് ശ്രീ. രഞ്‌ജിത് മർക്കോസ്, ശ്രീ ജോൺസൺ, ശ്രീ ബിജു പി.ജെ എന്നിവർ ഇതിന് നേതൃത്വം നൽകി.