പരീക്ഷയെഴുതുന്നവര്‍ക്കായി കെ.എസ്.ടി.എ.യുടെ ‘ബ്രെയ്‌ക്ക്‌ ദി ചെയിന്‍’

പരീക്ഷയെഴുതുന്നവര്‍ക്കായി കെ.എസ്.ടി.എ.യുടെ 'ബ്രെയ്‌ക്ക്‌ ദി ചെയിന്‍'

0 114

 

 

മയ്യില്‍ : പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൈകള്‍ കഴുകാന്‍ ആവശ്യമായ ലോഷനുകളും സൗകര്യങ്ങളുമൊരുക്കി നല്‍കി ‘ബ്രെയ്‌ക്ക്‌ ദി ചെയിന്‍’ കാമ്ബയിന്‍ നടത്തി. കേരള സ്കൂള്‍ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ (കെ.എസ്.ടി.എ.) നടത്തുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മയ്യില്‍ ഇടൂഴി മാധവന്‍ നമ്ബൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.ഹരികൃഷ്ണന്‍ നിര്‍വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ഷീല അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.സി.വിനോദ്‌കുമാര്‍, കെ.രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി കെ.സി. മഹേഷ്, ഉപജില്ലാ സെക്രട്ടറി കെ.സി. സുനില്‍ എന്നിവര്‍ സംസാരിച്ചു.

ചാല: കെ.എസ്.ടി.എ. ചാല ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബ്രെയ്‌ക്ക്‌ ദി ചെയിന്‍ പരിപാടി നടത്തി. എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് കൈകഴുകാനായി ഹാന്‍ഡ് വാഷ്, സോപ്പ് തുടങ്ങിയവ നല്‍കി. ജില്ലാ പ്രവര്‍ത്തക സമിതി അംഗം എന്‍.അജയന്‍ പ്രഥമാധ്യാപകന്‍ ബാബുരാജിന് കിറ്റ് നല്‍കി ഉദ്ഘാടനംചെയ്തു.

കെ.എസ്.ടി.എ. ബ്രാഞ്ച് സെക്രട്ടറി ഇ. ബാലസുബ്രഹ്മണ്യന്‍, സബ് ജില്ലാ കമ്മിറ്റി അംഗം സതീഷ് ശ്രീമന്ദിരം തുടങ്ങിയവര്‍ നേതൃത്വംനല്‍കി.