ബ്രി​ട്ട​നി​ല്‍ മ​ല​യാ​ളി ന​ഴ്സി​നും ഒ​മാ​നി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക്കും കോ​വി​ഡ്

0 1,301

 

മ​സ്‌​ക​റ്റ്/​ല​ണ്ട​ന്‍: ര​ണ്ടു പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്ക് കൂ​ടി കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ബ്രി​ട്ട​നി​ലു​ള്ള മ​ല​യാ​ളി ന​ഴ്സി​നും ഒ​മാ​നി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ന്യൂ​കാ​സി​ലി​ലെ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ബ്രി​ട്ട​നി​ല്‍ ഇ​തു​വ​രെ 3,269 പേ​ര്‍​ക്കാ​യി രോ​ഗം ബാ​ധി​ച്ച​ത്. കൊ​റോ​ണ ബാ​ധി​ച്ച്‌ വ്യാ​ഴാ​ഴ്ച മാ​ത്രം 44 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി‍​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 144 ആ​യി.

സ​ലാ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പ​നി​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ സാ​മ്ബി​ളു​ക​ള്‍ എ​ടു​ത്തി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് രോ​ഗ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്.

മ​ല​യാ​ളി​യു​ള്‍​പ്പെ​ടെ ഒ​മ്ബ​തു പേ​ര്‍​ക്കാ​ണ് ഒ​മാ​നി​ല്‍ പു​തി​യ​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 48 ആ​യി ഉ​യ​ര്‍​ന്നു. 13 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.