അടഞ്ഞു കിടന്ന വീട്ടില്‍ മോഷണം; ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍
ആലപ്പുഴ: മാവേലിക്കര അടഞ്ഞു കിടന്ന വീട്ടില്‍ മോഷണം നടത്തിയ ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍ . തറിക്വില്‍ ഗാസി (25), ഷാഹിന്‍ മണ്ഡല്‍ (31) എന്നിവരാണ് അറസ്റ്റിലായത്. 26നു രാത്രി ഒന്നിന് എസ്‌ഐ വര്‍ഗീസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെട്രോളിങ് നടത്തുന്നതിനിടെയാണ് സൈക്കിളിലെത്തിയ പ്രതികള്‍ കുടുങ്ങിയത്. സഞ്ചിയില്‍നിന്ന് നിലവിളക്ക്, കിണ്ടി, താലം, കൈവിളക്ക് എന്നീ ഓട്ടുപകരണങ്ങളും ചുറ്റിക, കമ്പി തുടങ്ങിയവയും കണ്ടെത്തി. കുന്നംനമ്പ്യാര്‍ വില്ലയില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്തു പൂജാമുറിയില്‍നിന്ന് മോഷ്ടിച്ചതാണ് ഓട്ടുപകരണങ്ങളെന്ന് പ്രതികള്‍ സമ്മതിച്ചു. ഉടമസ്ഥന്‍ ദില്ലിയിലായതിനാല്‍ വീട് അടഞ്ഞു കിടക്കുകയാണ്.