ബെംഗളൂരു – കേരള റൂട്ടിലെ സ്വകാര്യ ബസ് അപകടം; പരിക്കേറ്റ അധ്യാപിക മരിച്ചു

0 508
  • ബെംഗളൂരു – കേരള റൂട്ടിലെ സ്വകാര്യ ബസ് അപകടം; പരിക്കേറ്റ അധ്യാപിക മരിച്ചുബെംഗളൂരു: മൈസൂരുവിനു സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ അധ്യാപിക മരിച്ചു. 26കാരിയായ ഷരിന്‍ രവീന്ദ്ര ഫ്രാന്‍സിസ് ആണു മരിച്ചത്. ബെംഗളൂരു സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ് ഷരിന്‍. നാഗ്പുര്‍ സ്വദേശിയാണ് ഇവര്‍.

    തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷരിനെ അപകടമുണ്ടായ ഉടന്‍ മൈസൂരു കെആര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൈസൂരുവിനു സമീപം ഹുന്‍സൂരില്‍ ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. ബം​ഗലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു ബസ്. ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

    ഷരിന്റെ സംസ്കാരം ഞായറാഴ്ച നാഗ്പൂരില്‍ നടക്കും. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്കു യാത്ര ചെയ്യുകയായിരുന്നുവെന്നാണ് സൂചന.