സംസ്ഥാനത്ത് ബസ്ചാർജ് വർധന ഉറപ്പായി

0 736

സംസ്ഥാനത്ത് ബസ്ചാർജ് വർധന ഉറപ്പായി

തിരുവനന്തപുരം: ലോക്ഡൗണിനിടെ ഉയർത്തിയ ബസ് ചാർജ് കുറച്ചതിനെതിരേ സ്വകാര്യബസ് ഉടമകൾ നൽകിയ ഹർജിയിൽ ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയോട് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
.മിനിമം ചാർജിലും കിലോമീറ്റർ നിരക്കിലും വർധനയുണ്ടാകും. .എറണാകുളത്ത് നടത്തിയ സിറ്റിങ്ങിൽ കമ്മിറ്റി സ്വകാര്യബസ്സുടമകളുടെ വാദം കേട്ടു. മിനിമം ചാർജ് എട്ടിൽനിന്ന് പത്തുരൂപയാക്കുക. കിലോമീറ്റർ ചാർജ് 75 പൈസയായി ഉയർത്തുക വിദ്യാർഥികൾക്ക് മിനിമം ചാർജ് നിശ്ചയിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
വിദ്യാർഥി സംഘടനകൾ, പൊതുപ്രവർത്തകർ, ഉപഭോക്താക്കൾ എന്നിവരുടെ വാദം കേൾക്കുന്നതിന് മാർച്ച് അവസാനം തലസ്ഥാനത്ത് സമിതി ചേരാനിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഈ സിറ്റിങ് നടത്തണം. ഒരാഴ്ചയ്ക്കുള്ളിൽ സമിതി ചേർന്ന് തീയതി നിശ്ചയിക്കും. സിറ്റിങ് കഴിഞ്ഞാലുടൻ അന്തിമ റിപ്പോർട്ട് നൽകും.