മൊബൈലില്‍ നോക്കി സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം; ഡ്രൈവര്‍ക്കെതിരെ നടപടി
മൊബൈലില്‍ നോക്കി സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം; ഡ്രൈവര്‍ക്കെതിരെ നടപടി
മൊബൈലില്‍ നോക്കി സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം; ഡ്രൈവര്‍ക്കെതിരെ നടപടി
പാലക്കാട്: പാലക്കാട്-തൃശൂര്‍ ദേശീയപാതയിലൂടെ സ്വകാര്യബസില്‍ ഡ്രൈവറുടെ ഒറ്റക്കൈ അഭ്യാസം. കഴിഞ്ഞ ദിവസം പാലക്കാട് സ്റ്റേഡിയം സ്റ്റാന്റില്‍ നിന്ന് തൃശൂരിലേക്ക് പോയ സെന്റ് ജോസ് എന്ന ബസിന്റെ ഡ്രൈവറാണ് അപകടകരമായ അഭ്യാസ പ്രകടനം നടത്തിയത്. വലത് കയ്യില്‍ പിടിച്ച മൊബൈലില്‍ നോക്കി ഇടതു കൈകൊണ്ട് ഡ്രൈവര്‍ ദീര്‍ഘദൂരം ബസ് ഓടിച്ചത്. മണപ്പുള്ളിക്കാവ് മുതല്‍ കുഴല്‍മന്ദം ചിതലി വരെ ഇതേ രീതിയിലായിരുന്നു യാത്ര. മാത്രമല്ല, മുന്നിലേക്ക് നോക്കി ബസ് ഓടിക്കുന്നതിനു പകരം, തലകുനിച്ച് മൊബൈലില്‍ നോക്കിയാണ് ബസ് ഓടിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ബസിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരനാണ് വിഡിയോ പകര്‍ത്തിയത്. നാല്‍പ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് വീഡിയോ അയച്ചുകൊടുത്തു. വിഷയത്തില്‍ ഡ്രൈവറുടെ വാദം കൂടി കേട്ട് നടപടിയെടുക്കുമെന്ന് പാലക്കാട് ആര്.ടി.ഒ പറഞ്ഞു.