ബ​സ് ചാ​ർ​ജ് വ​ർ​ധ​ന; പ്രഖ്യാപനം ഇന്നുണ്ടായേക്കും

0 266

ബ​സ് ചാ​ർ​ജ് വ​ർ​ധ​ന; പ്രഖ്യാപനം ഇന്നുണ്ടായേക്കും

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ബ​സ് ചാ​ർ​ജ് വ​ർ‌​ധ​ന ഉ​ട​ൻ ന​ട​പ്പി​ലാ​യേ​ക്കും. പു​തു​ക്കി​യ നി​ര​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ ഇന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മി​നി​മം ചാ​ർ​ജ് പ​ത്ത് രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​നും വ​ർ​ധി​പ്പി​ക്കും.

വി​ദേ​ശ​ത്തു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രി​കെ എ​ത്തി​യ​തി​നു ശേ​ഷം ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കു​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നേ​ര​ത്തെ പറഞ്ഞിരുന്നത്. സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. മി​നി​മം ചാ​ർ​ജ് എ​ട്ട് രൂ​പ​യി​ൽനി​ന്നു പ​ത്തു രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കും.

കി​ലോ​മീ​റ്റ​റി​നു 90 പൈ​സ എ​ന്ന നി​ര​ക്ക് ഒ​രു രൂ​പ​യാ​ക്കും. രാ​ത്രി​യാ​ത്ര​യ്ക്കു മി​നി​മം നി​ര​ക്ക് 14 രൂ​പ​യാ​ക്കും. രാ​ത്രി എ​ട്ടി​നും പു​ല​ർ​ച്ചെ അ​ഞ്ചി​നു​മി​ട​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് അ​ധി​ക നി​ര​ക്ക് ന​ൽ​കേ​ണ്ടി വ​രി​ക. ‌വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ ര​ണ്ട് രൂ​പ​യി​ൽനി​ന്ന് അ​ഞ്ച് രൂ​പ​യാ​ക്കാ​നാ​ണ് നീ​ക്കം.

ബി​പി​എ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി​യു​ടെ ശുപാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കു​ന്ന​ത്.