ബസ് കെട്ടിവലിച്ചു പ്രതിഷേധം

0 801

ബസ് കെട്ടിവലിച്ചു പ്രതിഷേധം

കോഴിക്കോട്:സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം എന്ന ആവശ്യമുന്നയിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബസ് വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബസ് കെട്ടി വലിച്ച് പ്രതിഷേധം.രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ബസ് വ്യവസായത്തിന് ഡീസല്‍ സബ്‌സിഡി അനുവദിക്കുക, പലിശ രഹിത വായ്പ നല്‍കുക, സര്‍ക്കാറിലേക്ക് അടക്കേണ്ട ത്രൈമാസ നികുതി ഒഴിവാക്കിയ നടപടി ഈ കോവിഡ് പ്രതിസന്ധി തീരും വരെ തുടരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബസ് വ്യവസായ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. താമരശ്ശേരിയില്‍ നടന്ന പ്രതിഷേധം ബസ് ഓണേഴ്‌സ് ഫോറം ജില്ലാ സെക്രട്ടറി പി ടി സി ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പി കെ മിര്‍ഷാദ് അധ്യക്ഷത വഹിച്ചു. കെ പി സാലിഹ്, ദാസന്‍ താമരശ്ശേരി, സക്കീര്‍ നൂറാസ്, എ ആര്‍ എസ് അതൃമാന്‍കുട്ടി, അശ്വതി അനി, തുഷാര്‍ ഗോപി, കെ കെ ടി അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു