സ്വകാര്യബസുകള്‍ സര്‍വീസ് ഇന്ന് നിര്‍ത്തും

0 1,251

സ്വകാര്യബസുകള്‍ സര്‍വീസ് ഇന്ന് നിര്‍ത്തും

 

കോലഞ്ചേരി: മേഖലയില്‍ സര്‍വീസ് ആരംഭിച്ച സ്വകാര്യബസുകള്‍ യാത്രക്കാരുടെ അഭാവത്തില്‍ സര്‍വീസ് നിര്‍ത്തുന്നു .ഇന്ന് വൈകിട്ട് സര്‍വീസ് നിര്‍ത്താനാണ് തീരുമാനം.കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തിലേറെയായി ഓട്ടം നിര്‍ത്തിവെച്ചിരുന്ന ബസുകള്‍ കഴിഞ്ഞ മാസം 21 നാണ് സര്‍വീസ് തുടങ്ങിയത്. കൊവിഡ് നിയന്ത്രണങ്ങളോടെ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളെ കയറ്റി, ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച്‌ ഓട്ടം തുടങ്ങി.കഴിഞ്ഞ തിങ്കളാഴ്ചയോടെ മുഴുവന്‍ സീറ്റിലും ആളെ കയറ്റാമെന്ന നിര്‍ദ്ദേശം നല്‍കിയതോടെ ചാര്‍ജ് കുറക്കുകയും ചെയ്യും.