ബസ്സ് കയറാത്ത കണിച്ചാർ പഞ്ചായത്ത് ബസ് സ്റ്റാൻ്റ്

0 418

ബസ്സ് കയറാത്ത കണിച്ചാർ പഞ്ചായത്ത് ബസ് സ്റ്റാൻ്റ്

 

കണിച്ചാർ: ലക്ഷങ്ങൾ മുടക്കി കണിച്ചാർ പഞ്ചായത്ത് നിർമ്മിച്ച ബസ് സ്റ്റാൻ്റ് നോക്കുകുത്തിയാകുന്നു, ബസ് സ്റ്റാൻ്റിൽ പ്രവേശിക്കാതെ പഴയപടി തന്നാണ് സ്വകാര്യ, കെ എസ് ആർ ടി സി ബസുകൾ. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ കാലത്താണ് സ്വകാര്യ വ്യക്തി നല്കിയ സ്ഥലത്ത് ബസ് സ്റ്റാൻ്റും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ച് ഉദ്ഘാടനം ചെയ്തത്. തുടർന്ന്‌ പൽപ്പു മെമ്മോറിയൽ സ്കൂളിൻ്റെ മുൻഭാഗത്തു കൂടി ബസുകൾ ബസ് സ്റ്റാൻ്റിൽ പ്രവേശിച്ച് പഞ്ചായത്ത് ഒഫീസിൻ്റെ മുൻ ഭാഗത്തു കൂടി പുറത്തു പോകുന്ന രീതിയിലായിരുന്നു ട്രാഫിക്ക് പരിഷ്കരണം . തുടക്കത്തിൽ കാര്യങ്ങൾ കൃത്യമായി നടന്നു . ബസ് സ്റ്റാൻ്റ് കോംപ്ലക്സിൽ വ്യാപാര സ്ഥാപനങ്ങളും ആരംഭിച്ചു. എന്നാൽ ഇപ്പോൾ ബസ് സ്റ്റാൻ്റിൽ ബസുകൾ പ്രവേശിക്കുന്നില്ല. പഴയ ബസ് കാത്തിരുപ്പു കേന്ദ്രത്തിലാണ് നിർത്തുന്നത്. പ്രതിഷേധങ്ങൾ പലതു നടന്നെങ്കിലും മാറ്റമില്ല. നിലവിൽ ബസ് നിർത്തുന്ന പഴയ ബസ് കാത്തിരുപ്പ് കേന്ദ്രം അപകട സാധ്യതയും, ഗതാഗതകുരുക്കിനും ഇടയാക്കുന്നതുമാണ് .വളവോടു കൂടിയ മൂന്നും കൂടിയ ഈ ജംക്ഷനിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നതുമൂലം ബസിനെ മറികടന്ന് വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്.
ബസ് സ്റ്റാൻ്റിൽ ബസു കയറാതായതോടെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഏരിയയായി ഈ പ്രദേശം . ലക്ഷങ്ങൾ മുടക്കി ബസ് സ്റ്റാൻ്റ് കേംപ്ലക്സിൽ വ്യാപാരം നടത്തുന്ന വ്യാപാരികൾ ദുരിതത്തിലുമായി.