മാര്‍ച്ച്‌ ആറിനുള്ളില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം; ഇല്ലെങ്കില്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല സമരമെന്ന് ഉടമകള്‍

0 118

 

 

കൊച്ചി: വീണ്ടും സമരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ബസ് ഉടമകള്‍. മാര്‍ച്ച്‌ ആറിനുള്ളില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന് ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

സമരം തുടങ്ങാനുള്ള തീരുമാനം കോഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ അറിയിച്ചു. മാര്‍ച്ച്‌ 11 മുതല്‍ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്.

ഫെബ്രുവരി 23 നുള്ളില്‍ പരിഹാരം കാണുമെന്നായിരുന്നു നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ബസുടമകള്‍ക്ക് നല്‍കിയ ഉറപ്പ്. പ്രശ്‌നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്.

Get real time updates directly on you device, subscribe now.