ഇരിട്ടി പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങൾ അടക്കം വ്യാഴാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും .

0 739

ഇരിട്ടി പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങൾ അടക്കം വ്യാഴാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും .

ഇരിട്ടി : കണ്ടെയ്‌മെന്റ് സോണിൽ നിന്നും ഇരിട്ടി നഗരസഭയിലെ ഇരിട്ടി ടൗൺ വാർഡ് ഉൾപ്പെടെ 4 വാർഡുകളെ ഒഴിവാക്കി. 5 കീഴൂർ കുന്ന് , 9 ഇരിട്ടി, 10 പയഞ്ചേരി, 11 വികാസ് നഗർ എന്നീ വാർഡുകളെയാണ് ജില്ലാ ഭരണകൂടം ഒഴിവാക്കിയത്. ഇരിട്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് കോവിഡ് സമ്പർക്കവ്യാപനം ആശങ്ക പടർത്തിയതോടെയാണ് ഇരിട്ടി പട്ടണം ഉൾപ്പെടെയുള്ള വാർഡുകൾ അടച്ചിട്ടുകൊണ്ട് ജില്ലാ ഭരണകൂടം ഇതിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഓണക്കാലത്ത് നഗരം മുഴുവൻ അടച്ചിട്ടതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ബുധനാഴ്ച നിൽപ്പ് സമരം അടക്കം നടത്തുകയിനം ചെയ്തിരുന്നു. ഇതിനിടെയാണ് ടൗൺ ഉൾപ്പെടുന്ന നാല് വാർഡുകൾ കണ്ടെയ്‌ൻമെൻറ് സോണിൽ നിന്നും നീക്കിക്കൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം വന്നിരിക്കുന്നത്. കണ്ടയ്ൻമെൻറ് സോണിൽ നിന്നും നീക്കിയതോടെ ഇരിട്ടി പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങൾ അടക്കം വ്യാഴാഴ്ചമുതൽ തുറന്നു പ്രവർത്തിക്കും .