തൊടുപുഴ: കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പെട്രോള്‍ പമ്ബിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. കുമളി-കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്. അഗ്നിശമനയെത്തിയാണ് തീയണച്ചത്. പെട്രോള്‍ പമ്ബിലേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.