തിരക്കേറി ചക്ക മഹോത്സവം

0 876

തിരക്കേറി ചക്ക മഹോത്സവം

 

കേളകം: കേളകത്ത് ആരംഭിച്ച ചക്ക മഹോത്സവത്തിന് വൻ തിരക്ക്
ലോക്ക് ഡൗൺ കാലത്താണ് ചക്കയുടെ യഥാർഥ രൂചിയും , ഗുണങ്ങളും, ചക്ക കൊണ്ട് വിവിധ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് മലയാളി തിരിച്ചറിഞ്ഞത്. അതിന് മുമ്പും ചക്ക മലയാളിയുടെ പ്രിയ വിഭവമായിരുന്നെങ്കിലും വൈവിദ്യങ്ങളുടെ പരീക്ഷണം അടുക്കളകളിൽ ആരംഭിച്ചത് ഈ കോറോണ കാലത്താണ്. 2000 കോടി രൂപയുടെ വിപണന സാധ്യതയാണ് ചക്കയുടെ മാർക്കെറ്റെന്നാണ് വിദക്തർ വിലയിരുത്തുന്നത്. വെറുതെ കെടുത്തിരുന്ന ചക്കക്ക് ഇന്ന് കിലോയിക്ക് 35 രൂപ മാർക്കറ്റ് വില യായി. പല കർഷകരും ഏകർ കണക്കിന് പ്ലാവ് തോട്ടങ്ങൾ വെച്ച് പിടിപ്പിക്കുന്നു. വിദേശത്ത് വൻ ഡിമാൻ്റുണ്ട് ചക്കയുടെ മൂല്യവർദ്ദിത ഉൽപന്നങ്ങൾക്ക്. അതിനുള്ള ഉൽപാദനം കേരളത്തിൽ ആരംഭിച്ചിട്ടില്ല. എന്നാൽ ഇത്തരത്തിലുള്ള ചെറുകിട ഉത്പാദകരെ സഹായിക്കാനുള്ള ചുവടുവെപ്പാണ്
ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും റെജി തോമസ് എന്ന അടിമാലി മച്ചിപ്ലാവുകാരൻ നടത്തുന്നത്.. അസോസിയേഷൻ അമരക്കാരനും. പ്രചാരകനുമാണ് ഇദ് ദേഹം ചക്കമേളകളുമായി കേരളം ചുറ്റുന്ന ഇവർ തങ്ങളുടെ 399-ാം ചക്ക മഹോത്സവവുമായി കേളകത്ത് എത്തിയിരിക്കുകയാണ്.
ഉണ്ണിയപ്പം, ഐസ്ക്രീം, സ്ക്വാഷ്, അച്ചാർ, വരട്ടി, ഹൽവ, പുട്ടുപൊടി, പായസം, വൈവിധ്യമാർന്ന ചിപ്സുകൾ തുടങ്ങി ചക്ക വിഭവങ്ങളുടെ വൈവിധ്യങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ചക്ക ഉണ്ണിയപ്പവും, പായസവുമെല്ലാം ലൈവ് ആയി ഉണ്ടാക്കി നൽകുകയാണ്.
ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് ചക്കമഹാേത്സവം നടത്തുന്നത്.
ഉത്പ്പന്നങ്ങളിൽ മാത്രമല്ല ചക്കയുടെ വൈവിധ്യ ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒന്നര വർഷംകൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഇയർലി, ഡിസംബർ മാസത്തിലേ കായ്ക്കുന്ന ഡിസംബർ ഹണി, 30 കിലോയിലേറെ വലിപ്പമുള്ള ചക്കയുണ്ടാകുന്ന മുട്ടൻ വരിക്ക, തേൻ വരിക്ക, ആയുർജാക്ക് തുടങ്ങിയ വൈവിധ്യമാർന്ന പ്ലാവിൻ തൈകളും മേളയിൽ എത്തിച്ചിട്ടുണ്ട്. പ്രമേഹം ഉള്ളവർക്കും കഴിക്കാനാകുന്ന ചുവന്ന ചക്കയും ലഭ്യമാണ്. ചക്കയുടെ മാത്രമല്ല ചക്കക്കുരുവിൻ്റെയും വൈവിധ്യങ്ങൾ മേളയിൽ ലഭ്യമാണ്.
ചക്ക ബിരിയാണി, ചക്കഷെയ്ക്ക്, ചക്ക ഊണ്, ചക്കബജി തുടങ്ങി വിവിധ ഉത്പ്പന്നങ്ങളും മേളയുടെ ഭാഗമായി ഒരുക്കാറുണ്ട്. ഫെബ്രുവരി 15-നു തുടങ്ങിയ മേള മാർച്ച് 10 വരെയാണ്. കൈത്തറി, കാർഷിക വിപണനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. എട്ടു വർഷം മുമ്പ് തിരുവനന്തപുരത്ത് തുടങ്ങിയ മേളയുടെ 399-ാം പതിപ്പാണ് കേളകത്ത് നടക്കുന്നത്. ചക്ക സുലഭമായി കിട്ടുന്ന മലയോരത്ത് പോലും ചക്ക ഉൽപന്നങ്ങൾക്ക് വൻ ഡിമാൻറാണ്.