ബൈ ലൈൻ ന്യൂസ് ഇംപാക്ട്:അടക്കാത്തോട്ടിൽ കുടിവെള്ള വിതരണം ആരംഭിച്ചു

0 604

ബൈ ലൈൻ ന്യൂസ് ഇംപാക്ട്:അടക്കാത്തോട്ടിൽ കുടിവെള്ള വിതരണം ആരംഭിച്ചു

അടക്കാത്തോട്ടിൽ ജലക്ഷാമമില്ലെന്നും ,വെള്ളം ആവശ്യമുള്ളവർ പഞ്ചായത്ത് മെമ്പറെ വിളിക്കണമെന്നുമുള്ള ധാർഷ്ട്യം വകവെക്കാതെ ജന രോഷമുയർന്നതോടെയാണ് ഞായറാഴ്ച്ച രാവിലെ മുതൽ ജലവിതരണം ആരംഭിച്ചത്. ആറാം വാർഡ് മെമ്പറോട് പറഞ്ഞിട്ട് കാര്യമില്ലാത്തതിനാൽ മാധ്യമങ്ങളെയാണ് ആശ്രയമെന്നും ,ഇതെ തുടർന്നാണ് ജലക്ഷാമമുള്ള പ്രദേശവാസികൾ ബൈലൈൻ ന്യൂസിനെ സമീപിച്ചത്. വാർത്ത വന്നതോടെ ആറാം വാർഡ് മെമ്പർ ബൈ ലൈൻ ന്യൂസിൽ വിളിച്ച് തെറിയഭിഷേകം നടത്തി വെല്ലുവിളിക്കുകയായിരുന്നു. അടക്കാത്തോട് മൃഗാശുപത്രി റോഡിലെ ഇരുപതോളം കുടുംബങ്ങളാണ് കഴിഞ്ഞ ദിവസം കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.തങ്ങളുടെ പ്രശ്നങ്ങൾക്ക് സ്ഥലം പഞ്ചായത്ത് മെമ്പർ വർഷങ്ങളായി നിഷേധ നിലപാടാണ് സ്വീകരിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു.എല്ലാ കാര്യങ്ങളും പഞ്ചായത്ത് മെമ്പറാണ് നടത്തുന്നതെന്ന തലക്കനത്തിന് തിരിച്ചടിയായി പ്രദേശത്തെ ജലക്ഷാമം ബോധ്യപ്പെട്ട് പഞ്ചായത്ത് അധികൃതരാണ് ജലവിതരണത്തിന് സത്യര നടപടി ആരംഭിച്ചത്. ഇത് ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.