കർഷകക്ഷേമ ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭായോഗ തീരുമാനം

0 553

കർഷകക്ഷേമ ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭായോഗ തീരുമാനം

 

കർഷകക്ഷേമ ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭായോഗ തീരുമാനം. ഡോ.പി രാജേന്ദ്രനാകും ചെയർമാൻ.

നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തി. മന്ത്രി തല സമിതി ഇത് സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കും. കുട്ടനാട്, തൃശൂർ, പാലക്കാട് മേഖലകളിലെ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.

മിൽ ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങില്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടായിരുന്നു സ്വകാര്യ മിൽ ഉടമകളുമായി സപ്ലെകോ തർക്കമുണ്ടായത്. തുടർന്ന് നെല്ല് സംഭരിക്കാൻ മിൽ ഉടമകൾ തയാറായില്ല. ഈ സാഹചര്യത്തിലാണ് സഹകരണ സംഘങ്ങളെ നെല്ല് സംഭരണം ഏൽപ്പിച്ചത്