മന്ത്രി സഭായോഗം ഇന്ന്; നിയന്ത്രണങ്ങൾ ചർച്ചയ്ക്ക്
സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രി സഭായോഗം വിലയിരുത്തും. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമോയെന്ന കാര്യത്തിൽ ചർച്ച നടത്തും. ബജറ്റ് സമ്മേളന തീയതിയിൽ യോഗം തീരുമാനം എടുത്തേക്കും. തിയറ്ററുകൾ അടച്ചിടുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി വീണ്ടും ഹൈക്കോടതിയുടെ പരിഗണയിലാണ്. എന്നാൽ തിയറ്ററുകൾ തുറക്കുന്നത് പ്രായോഗീകമല്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.