കേരളത്തില്‍ പോയിവന്നയാളെ കൊറോണ രോഗിയെന്നു വിളിച്ചു; ഊട്ടിയില്‍ ചുമട്ടുതൊഴിലാളിയെ കുത്തിക്കൊന്നു
കേരളത്തില്‍ പോയിവന്നയാളെ കൊറോണ രോഗിയെന്നു വിളിച്ചു; ഊട്ടിയില്‍ ചുമട്ടുതൊഴിലാളിയെ കുത്തിക്കൊന്നു
കേരളത്തില്‍ പോയിവന്നയാളെ കൊറോണ രോഗിയെന്നു വിളിച്ചു; ഊട്ടിയില്‍ ചുമട്ടുതൊഴിലാളിയെ കുത്തിക്കൊന്നു
ഊട്ടി; കേരളത്തില്‍ പോയി വന്നതിന് കൊറോണ രോഗിയെന്ന് വിളിച്ചുവെന്ന് ആരോപിച്ച് ചുമട്ടുതൊഴിലാളിയെ കുത്തിക്കൊന്നു. നൊണ്ടിമേടു സ്വദേശി ജ്യോതിമണി(44) ആണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പാലക്കാട് സ്വദേശി ദേവദാസ്(40) അറസ്റ്റിലായി.
ഇയാള്‍ ഊട്ടി മാര്‍ക്കറ്റിലില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണു സംഭവം. ഊട്ടിയിലെ ഹോട്ടലില്‍ ഇരുന്ന് ജ്യോതിമണിയും സുഹൃത്തും ഭക്ഷണം കഴിക്കുമ്ബോള്‍ ദേവദാസ് ഇവരുടെ അടുത്തെത്തി. മൂവരും സംസാരിക്കുന്നതിനിടെ ദേവദാസ് കേരളത്തില്‍ പോയി വന്നതായി പറഞ്ഞു. ഇതിനിടെ ജ്യോതിമണി കോവിഡിന്റെ പേരില്‍ ദേവദാസിനെ അധിക്ഷേപിച്ചെന്നാണ് ആരോപണം.
ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഹോട്ടലില്‍ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് ദേവദാസ് ജ്യോതിമണിയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു. ഗുരുതര പരുക്കേറ്റ് നിലത്ത് വീണ ജ്യോതിമണിയെ ഊട്ടി ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ദേവദാസിനെ ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു.