കേളകം പോലീസ് സ്റ്റേഷന് പരിധിയില്‍ കാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ അനിശ്ചിതത്വത്തില്‍
കേളകം: കേളകം പോലീസ് സ്റ്റേഷന് പരിധിയില്‍ കാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ അനിശ്ചിതത്വത്തില്‍.
18 ലക്ഷം രൂപ ചെലവഴിച്ച് കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളിലെ ടൗണുകളും, പാതകളും ഉള്‍പ്പെടുത്തി സിസി ടിവി കാമറകള്‍ സ്ഥാപിക്കാനുള്ള നടപടികളാണ് ചുവപ്പുനാടയില്‍ കുരുങ്ങിയിരിക്കുന്നത്. കാമറകള്‍ സ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്ത്, വ്യാപാര സംഘടനകള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനായി പഞ്ചായത്ത്തല യോഗങ്ങളും നടത്തിയിരുന്നു. മറ്റ് പ്രദേശങ്ങളില്‍ ഇതിനകം തന്നെ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചെങ്കിലും കേളകത്ത് യാഥാര്‍ഥ്യമായില്ല. കേളകം പോലീസ് സ്റ്റേഷന് പരിധിയില്‍ മോഷണങ്ങളും വ്യാപകമായിരിക്കുകയാണ്. മോഷണങ്ങള്‍ പെരുകുന്നതോടെയാണ് ടൗണില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും രാത്രികാല പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണവുമെന്നുള്ള ആവശ്യം ശക്തമാകുന്നത്.