വിമാന സര്‍വിസ് റദ്ദാക്കല്‍ പ്രവാസികള്‍ക്ക് ഇരുട്ടടി
സുഹാര്‍: കോവിഡ് ഭീതിയില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് വിമാന സര്‍വിസുകള്‍ റദ്ദാക്കുന്നത് പ്രവാസികള്‍ക്ക് ഇരുട്ടടിയാകുന്നു. റീ ഫണ്ട് വൈകുന്നതാണ് പ്രയാസമുണ്ടാക്കുന്നത്. പുതിയ ടിക്കറ്റ് എടുക്കാന്‍ വീണ്ടും പൈസ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. സന്ദര്‍ശക വിസയില്‍ ഒമാനിലുള്ള കുടുംബങ്ങളെ നാട്ടിലയക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന പലരുമുണ്ട്. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞാല്‍ ഒരു തവണ കൂടി മാത്രമേ കാലാവധി നീട്ടി നല്‍കുകയുള്ളൂ. നാട്ടില്‍ പോകാനാകാതെ പെട്ടുകിടക്കുന്നവരില് ആ പരിധിയും കഴിഞ്ഞവരുണ്ട്. ടൂറിസ്റ്റുകള്‍ എത്രയും വേഗം മാതൃരാജ്യങ്ങളിലേക്ക് തിരിച്ചുപോകണമെന്ന ടൂറിസം മന്ത്രാലയത്തിെന്റ അറിയിപ്പും ആശങ്ക ഇരട്ടിയാക്കുന്നു. ഇതിനിടെ മാര്‍ച്ച് 22 മുതല്‍ 29 വരെ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യയും അറിയിച്ചിട്ടുണ്ട്.
ഇതോടെ, വിസിറ്റിങ് വിസയിലുള്ള പലരും കിട്ടുന്ന വിമാനത്തില്‍ നാടണയാനുള്ള ഒരുക്കത്തിലാണ്. ടിക്കറ്റുകളുടെ ആവശ്യക്കാരുടെ എണ്ണത്തില്‍ ചെറിയ വര്‍ധന കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സര്‍വിസുകളുടെ എണ്ണം കുറഞ്ഞതോടെ വിമാനടിക്കറ്റുകളുടെ നിരക്കിലും ചെറിയ വര്‍ധന ദൃശ്യമാണ്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ കൃത്യമായി മടക്കതീയതിക്ക് മുമ്ബ് ടിക്കറ്റ് ബുക്ക് ചെയ്താണ് രാജ്യത്ത് എത്തുന്നത്. വിസ കാലാവധി കഴിയുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്ബാണ് പലരും തിരിച്ചുപോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മസ്കത്തില്‍നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ സര്‍വിസ് മാര്‍ച്ച് 29 വരെയും കണ്ണൂരിനുള്ള ഗോ എയര്‍ സര്‍വിസ് ഏപ്രില്‍ 15 വരെയുമാണ് സര്‍വിസ് റദ്ദാക്കിയിരിക്കുന്നത്. ഒമാന്‍ വിദേശികള്‍ക്ക് പൂര്‍ണമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതോടെ സര്‍വിസുകള്‍ പുനഃക്രമീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഒമാന്‍ എയറും എയര്‍ഇന്ത്യ എക്സ്പ്രസും.
റദ്ദാക്കുന്ന സര്‍വിസില്‍ ടിക്കറ്റെടുത്തവര്‍ പലരും റീഫണ്ടിനായി കാത്തിരിപ്പിലാണ്. രണ്ടു കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബത്തിന് വിസിറ്റ് വിസയില്‍ രാജ്യത്ത് എത്തണമെങ്കില്‍ മൂന്നുപേര്‍ക്ക് മടക്ക ടിക്കറ്റ് അടക്കം നാല്പതിനായിരത്തിനടുത്ത് ടിക്കറ്റ് നിരക്കാവും. വിമാനം റദ്ദാക്കുേമ്ബാള് മറ്റൊരു ടിക്കറ്റ് തരപ്പെടുത്താന്‍ വേറെ പണം കണ്ടെത്തണം. റദ്ദാക്കുന്ന ടിക്കറ്റ് പണമായോ അല്ലെങ്കില്‍ തുല്യ തുകക്കുള്ള വൗച്ചറായോ തിരികെ നല്‍കണമെന്നാണ് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി പറയുന്നത്. കോവിഡ് മുന്‍നിര്‍ത്തി റീഫണ്ടിങ് നടപടിക്രമങ്ങള്‍ ഉദാരമാക്കിയതായി വിമാന കമ്ബനികളും അറിയിച്ചിരുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഇൗമാസം 20 വരെ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് തുക പണമായി തിരികെ ലഭിച്ചിട്ടുണ്ടെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഗോ എയറില്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്നുണ്ട്. എയര്‍ഇന്ത്യ എക്സ്പ്രസ് ആകെട്ട റീഫണ്ടിങ്ങിനെ കുറിച്ച് ഒരു മറുപടിയും നല്‍കാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു.
ഒരു വര്‍ഷ കാലാവധിയുള്ള വൗച്ചര്‍ നല്‍കുന്നവരും ഉണ്ട്. ഇതിനിടെ നാട്ടില്‍ ടിക്കറ്റെടുത്ത് റദ്ദാക്കിയവര്‍ക്ക് പണം തിരികെ ലഭിക്കണമെങ്കില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് ഒാഫിസില്‍ കൊണ്ടുപോയി സീല്‍ വെക്കണമെന്ന വ്യാജസന്ദേശം പരന്നിരുന്നു. ഇതേ തുടര്‍ന്ന് എയര്‍ഇന്ത്യ ഒാഫിസില്‍ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇങ്ങനെ സീല്‍ വെക്കേണ്ടെന്ന് ടിക്കറ്റ് എടുത്ത സ്ഥലത്ത് തന്നെ കൊണ്ടുപോയി റദ്ദാക്കിയാല്‍ മതിയെന്നുമാണ് ഇവരോട് എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞത്. ഇതിലും വലിയ പൊല്ലാപ്പാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കുന്നവര്‍ അനുഭവിക്കുന്നത്.
ടിക്കറ്റ് നിരക്കില്‍ സര്‍വിസ് ചാര്‍ജ് കുറവ് കാണിക്കുന്നതിെന്റ ആനുകൂല്യം ലക്ഷ്യമാക്കിയാണ് ചിലര്‍ ഒാണ്‍ലൈനായി ടിക്കറ്റ് എടുക്കുന്നത്. റദ്ദാക്കിയ സര്‍വിസുകളില്‍ ഒാണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ പണം തിരിച്ചുകിട്ടാന്‍ നെേട്ടാട്ടമോടുകയാണ്. ബുക്ക് ചെയ്ത് സൈറ്റില്‍ ചെന്ന് ടിക്കറ്റ് ചാര്‍ജ് തിരികെ ലഭിക്കാന്‍ റിക്വസ്റ്റ് നല്കി കാത്തിരിക്കുക മാത്രമാണ് ഏക വഴി. പിന്നീട് നല്ല തുക കാന്സലേഷന് ചാര്‍ജ് കിഴിച്ച് ഒരു തുക അക്കൗണ്ടില്‍ വരും. ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ പണം നഷ്ടപ്പെടുന്നവര്‍ നിരവധി ഉണ്ടെന്നും പുറത്തുപറയാതെ മേലില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് എടുക്കില്ലെന്നും ശപഥം ചെയ്യുന്നവര്‍ ഏറെയാണെന്നും ഗള്‍ഫിലും നാട്ടിലും ട്രാവല്‍ സര്‍വിസ് നടത്തുന്ന പാനൂര്‍ സ്വദേശി നൂറുദ്ധീന്‍ പറയുന്നു.