തീവണ്ടി, ബസ് സര്‍വീസുകള്‍ നിലച്ചു, ചരക്കുവണ്ടികള്‍ ഓടും; കൊറോണയെ ചെറുക്കാന്‍ ശക്തമായ നടപടികള്‍
കൊറോണ വ്യാപനം തടയാന്‍ സുപ്രധാന തീരുമാനങ്ങളാണ് ഇന്നലെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൈകൊണ്ടത്.
കര്‍ണാടക അന്തഃസംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തി
മാര്‍ച്ച് 31 വരെ കര്‍ണാടക ആര്‍.ടി.സി. അന്തഃസംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇതോടെ കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും മുടങ്ങും. സംസ്ഥാനത്തിനകത്തുള്ള സര്‍വീസുകള്‍ പരിമിതപ്പെടുത്തും. കേരള ആര്‍.ടി.സി.യും സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
കേരളത്തിലേക്കുള്ള തീവണ്ടി, ബസ് സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഴുവന്‍ യാത്രാത്തീവണ്ടികളും നിര്‍ത്തിവെക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
ഞായറാഴ്ച അര്‍ധരാത്രിമുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രിവരെ ഇന്ത്യന്‍ റെയില്‍വേയുടെ 13,523 യാത്രാസര്‍വീസുകളും നടത്തില്ല. ചരക്കുതീവണ്ടികള്‍മാത്രമേ ഇക്കാലയളവില്‍ ഓടൂ. യാത്രക്കാര്‍വഴി കൊറോണ വൈറസ് പടരുന്നത് തടയാനാണ് നടപടി. ശനിയാഴ്ചമാത്രം, മൂന്നുസംഭവങ്ങളിലായി 12 തീവണ്ടിയാത്രക്കാര്‍ക്കാണ് കൊറോണരോഗബാധ സ്ഥിരീകരിച്ചത്.
പ്രീമിയം തീവണ്ടികള്‍, മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, വിവിധനഗരങ്ങളിലെ സബര്‍ബന്‍, മെട്രോറെയില്‍, കൊങ്കണ്‍ റെയില്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ യാത്രാസര്‍വീസുകളും നിര്‍ത്തിവെച്ചു. ജനതാകര്‍ഫ്യൂവിന്റെ ഭാഗമായി ഭൂരിഭാഗം തീവണ്ടികളും വെള്ളിയാഴ്ചയോടെ ഓട്ടം നിര്‍ത്തിയിരുന്നു. മാര്‍ച്ച് 22-ന് പുലര്‍ച്ചെ നാലിനുമുമ്ബ് പുറപ്പെട്ടുകഴിഞ്ഞ തീവണ്ടികള്‍ക്ക് അവസാനസ്റ്റേഷന്‍വരെ തുടരാമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.
ജൂണ്‍ 21 വരെയുള്ള ഏതെല്ലാം തീവണ്ടികള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ടോ അതിനെല്ലാം മുഴുവന്‍ ടിക്കറ്റ് തുകയും തിരികെ ലഭിക്കും. അതായത് റദ്ദാക്കല്‍നിരക്ക് ഈടാക്കില്ല. സുഗമമായി റീഫണ്ട് ലഭിക്കാന്‍ സംവിധാനങ്ങളുണ്ടാക്കുമെന്നും റെയില്‍വേ അറിയിച്ചു.
ചരക്കുവണ്ടികള്‍മാത്രം ഓടും
റദ്ദാക്കിയ വണ്ടികളുടെ ടിക്കറ്റിന് മുഴുവന്‍ റീഫണ്ട്