ബോളിവുഡ് നടന് രണ്‍വീര്‍ സിങ്ങിന്റെ നഗ്ന ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്. ആ ഫോട്ടോ ഷൂട്ട് കലയാണെന്നും ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും രണ്‍വീറിനെ അഭിനന്ദിച്ച് ചിലര്‍ പറയുമ്പോള്‍, നമ്മുടെ സംസ്കാരത്തിന് എതിരാണെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.
റോക്കി ഔർ റാണി കി പ്രേം കഹാനിയില്‍ കൂടെ അഭിനയിക്കുന്ന രണ്‍വീറിന്റെ ഫോട്ടോ ഷൂട്ടിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ആലിയ ഭട്ടിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ആലിയയുടെ മറുപടി ഇങ്ങനെയായിരുന്നു- “എന്റെ പ്രിയപ്പെട്ട രൺവീർ സിങിനെക്കുറിച്ച് മോശമായി ഒന്നും പറയുന്നത് എനിക്ക് ഇഷ്ടമല്ല. അതിനാൽ ആ ചോദ്യം തന്നെ എനിക്ക് സഹിക്കാൻ പറ്റാത്തതാണ്. രണ്‍വീര്‍ എനിക്ക് പ്രിയപ്പെട്ടവനാണ്. രണ്‍വീര്‍ സിനിമകളിലൂടെ നമുക്ക് ഓരോരുത്തർക്കും എന്നും പ്രിയപ്പെട്ടവനാണ്. നമ്മൾ രണ്‍വീറിന് സ്നേഹം മാത്രമേ നൽകാവൂ”. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ഡാര്‍ലിങ്സ് എന്ന സിനിമയുടെ പ്രമോഷന് എത്തിയതായിരുന്നു ആലിയ.
സോയ അക്തറിന്റെ ഗല്ലി ബോയ് എന്ന സിനിമയിലാണ് ആലിയ ഭട്ടും രൺവീർ സിങും ഇതിനു മുന്‍പ് ഒരുമിച്ച് അഭിനയിച്ചത്. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ഇരുവരും ഇനി ഒരുമിച്ച് എത്തുക.