ഇരിട്ടി – പേരാവൂര്‍ റോഡില്‍ അമ്പലമുക്കില്‍ മുഴക്കുന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപത്ത് വച്ച് 11 മണിയോടെയായിരുന്നു അപകടം. മയ്യില്‍ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചത്.
അപകടത്തില്‍ മയ്യില്‍ സ്വദേശി ശ്രീമോള്‍, കാര്‍ ഡ്രൈവര്‍ സജീവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.