അടൂരിൽ കനാലിൽ കാറ് വീണു; മൂന്നു പേർ മരിച്ചു, രണ്ടുപേരെ കാണാതായി

0 1,266

പത്തനംതിട്ട അടൂരിൽ കനാലിൽ കാറ് വീണ് സംഭവിച്ച അപകടത്തിൽ മൂന്നു പേർ മരിച്ചു, രണ്ടുപേരെ കാണാതായി. നാലു പേരെ രക്ഷപ്പെടുത്തി. കനാലിൽ വീണ കാർ 30 മീറ്റർ ഒഴുകുകയായിരുന്നു. കരുവാറ്റ ബൈപ്പാസിന് സമീപം ഉച്ചക്ക് 12.45 ഓടെയാണ് അപകടം നടന്നതെന്നാണ് പൊലീസ് അറിയിച്ചത്. കൊല്ലത്തെ ആഴൂരിൽ നിന്ന് ആലപ്പുഴയിലെ കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘമാണ് മരണപ്പെട്ടത്.

ഏഴുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ശ്രീജ, ശകുന്തള, ഇന്ദിര എന്നിവർ മരിച്ചു. ബിന്ദു, അലൻ, സിനു, അശ്വതി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കനാലിൽ അരമണിക്കൂറോളം കിടന്ന വാഹനം സംഭവ സ്ഥലത്തെത്തിയ ചിലർ കയറു കെട്ടി വലിച്ചു കരയ്ക്ക് കയറ്റുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.