ഓട്ടോസ്റ്റാന്‍ഡിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്ക്

0 271

 

കല്യാശ്ശേരി: ദേശീയപാതയില്‍ കല്യാശ്ശേരി ഹൈസ്കൂളിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്ന്‌ ഓട്ടോറിക്ഷകള്‍ തകര്‍ന്നു. ഓട്ടോ ഡ്രൈവര്‍മാരായ കല്യാശ്ശേരിയിലെ എന്‍.രഞ്ചിത്ത് (44), പി.വി.രഘു (45) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും ഓടിക്കൂടിയ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടിച്ചുകയറിയ കാറിനടിയില്‍പ്പെട്ട രഞ്ചിത്ത് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇരുവരുടെയും ഓട്ടോറിക്ഷകളും പൂര്‍ണമായി തകര്‍ന്നു. ഇതോടൊപ്പം സ്റ്റാന്‍ഡിലുണ്ടായിരുന്ന വി.വിജിലിന്റെ ഓട്ടോയും തകര്‍ന്നു.

ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് അപകടം. തളിപ്പറമ്ബ് ഭാഗത്തുനിന്ന്‌ വന്ന കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ ഹൈസ്കൂളിനു സമീപമെത്തിയപ്പോഴാണ് നിയന്ത്രണംതെറ്റി എതിര്‍ഭാഗത്തുള്ള ഓട്ടോസ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറിയത്.